Deities

ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തികള്‍

ശിവന്‍, ശാസ്താവ്, നാഗര്‍, ഭൂതത്താന്‍, ഗണപതി, ബ്രഹ്മരക്ഷസ്സ് എന്നീ ഉപദേവന്‍മാരെ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളിലും പുറത്ത് യക്ഷിയമ്മയെയും പ്രതിഷ്ഠിച്ചിരിക്കുന്നു.


ഭൂതത്താന്‍

മലയിന്‍കീഴിലുള്ള എള്ളുമലയുടെ അധിദേവതയായ ഉഗ്രമൂര്‍ത്തിയാണ് ഭൂതത്താന്‍. എള്ളുത്തേരി ഭൂതത്താന്‍ എന്നും അറിയപ്പെടുന്നു. ഈ ദേവന് വേണ്ടി പ്രത്യേക ഉപക്ഷേത്രം പണികഴിപ്പിച്ചിട്ടില്ല. ക്ഷേത്രത്തിന് തെക്കുവശത്തെ ബലിവട്ടത്തിന് പുറത്ത് തറനിരപ്പില്‍ വൃത്താകൃതിയുള്ള ഒരു ശില സ്ഥാപിച്ചിട്ടുള്ളത് ഈ ദേവനെ സങ്കല്‍പ്പിച്ചാകുന്നു. പള്ളിവേട്ടദിവസം വേട്ടക്കുറുപ്പ് നായാട്ടു വിളിക്കുമ്പോള്‍ രണ്ടു പ്രാവശ്യമേ ഉച്ചത്തില്‍ വിളിക്കാറുള്ളൂ. മൂന്നാമത്തെ വിളി ഭൂതത്താന്‍ കേട്ടുകൂടാ എന്നാണ് വിശ്വാസം.